'റെഡ് റിബൺ 'ജില്ലാതല നാടക മത്സരം: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷന് ചരിത്രവിജയം

'റെഡ് റിബൺ 'ജില്ലാതല നാടക മത്സരം: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷന് ചരിത്രവിജയം

മാഹി: പോണ്ടിച്ചേരി എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല റെഡ് റിബൺ നാടക മത്സരത്തിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി. കടുത്തമത്സരത്തിനൊടുവിൽ കോളേജിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി അരങ്ങ് കൈയ്യടക്കി. വിദ്യാർത്ഥി പ്രതിഭകൾ കോളജിന്റെ അഭിമാനമായി മാറി. കോളേജിലെ പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിലെ അസിസ്റ്റന്റ് പ്രൊഫസറായ കെ.കെ.വി. ഷഹീലിന്റെ  മികച്ച രീതിയിലുള്ള മാർഗ്ഗനിർദ്ദേശത്തിലും ശിക്ഷണത്തിലുമാണ് വിദ്യാർത്ഥികൾ നാടക മത്സരത്തിൽ പങ്കെടുത്തതും ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയതും. മത്സരത്തിന് വേദിയൊരുക്കിയ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും, ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജും  രണ്ടാം സ്ഥാനം പങ്കിട്ടു.

ചിത്രവിവരണം: ജില്ലാതല റെഡ് റിബൺ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികൾ അസിസ്റ്റന്റ് പ്രൊഫസർ ഷഹീലിനുംമറ്റ് അധ്യാപകർക്കുമൊപ്പം.