മാഹിയുടെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക് കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് : ഇ. വത്സരാജ്.

മാഹിയുടെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക് കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് : ഇ. വത്സരാജ്.

മാഹി : മാഹിയുടെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക് കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്. ചൂടിക്കൊട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ  പത്താംതരം, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹാദരം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ പി പി വിനോദൻ അധ്യക്ഷനായി. മാഹിമുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യ ഭാഷണം നടത്തി. സത്യൻ കേളോത്ത്, നളിനി ചാത്തു, കല്ലാട്ട് പ്രേമൻ, അജയൻ പൂഴിയിൽ, കെ. എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് സർഫാസ്, ഷിജിൻ കെ.ടി, കെ. എം. പവിത്രൻ, വിനോദ് പുഴയിൽ,  ഒ.പി ശ്രീകാന്ത്, ബാബു എ. പി, സന്ദീപ് പുത്തലം എന്നിവർ നേതൃത്വം നൽകി.