നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടി കൂടി
മാഹി: കെ.ടി.സി. കവലയിലെ ലക്ഷ്മി സീറ്റ്സ് കടയിൽ നിന്ന് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടികൂടി.മാഹി പോലീസിൻ്റെ മിന്നൽ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 79 പേക്കറ്റ് ലഹരി ഉത്പ്പന്നങ്ങൾ പിടികൂടിയത്.കടയുടമ വടകര ബീച്ചിലെ പടന്നയിൽ പാക്കയിൽ എം.കെ. വിജു (44) വിനെ അറസ്റ്റ്. ചെയ്തു.എ.എസ്.ഐ.മാരായ ശാന്തി ഷിനോജ്, സന്തോഷ്, ഹെഡ് കോൺസ്റ്റബിൾ ഷിനോജ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്